വാല്‍പ്പാറയില്‍ നാല് വയസുകാരനെ കൊന്ന പുലിയെ പിടിച്ചു

അതിരപ്പള്ളി: വാല്‍പ്പാറയില്‍ നാലുവയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടിച്ചു. കുട്ടിയുടെ വീടിന്‍റെ സമീപത്ത് വനംവകുപ്പ്  വെച്ച കെണിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് പുലിപെട്ടത് . കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് തേയിലത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശി മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ പുലി കൊന്നത്. തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍ നിന്നും കുട്ടിയെ പുലി പിടിക്കുകയായിരുന്നു അമ്മ അടുക്കയിലായിരുന്ന സമയത്താണ് കുട്ടിയെ പുലി പിടിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ ശരീരം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പുലിയെ […]