കണ്ണൂര്‍ നഗരത്തില്‍ ഇറങ്ങിയ പുലിയെ കൂട്ടിലാക്കി

കണ്ണൂർ തായത്തെരു റെയിൽവേ ഗേറ്റിനു സമീപമിറങ്ങിയ പുലിയെ പിടികൂടി. ഏഴു മണിക്കൂറിലേറെയുള്ള പരിശ്രമത്തിന് ശേഷം മയക്കുവെടി വിദഗ്ധൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വച്ച് പുലിയെ പിടികൂടിയത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ തായത്തെരു റെയിൽവേ ഗേറ്റിന് സമീപം കാണപ്പെട്ട പുലി, മൂന്നു പേരെ ആക്രമിച്ചു. രാത്രി 10.30ഓടെയാണ് സംഘം പുലിയെ പിടികൂടിയത്. കണ്ണൂർ നഗരത്തിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ പുലിയെ കാണാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് കസാനക്കോട്ടയിലും പരിസരങ്ങളിലും ജില്ലാ കലക്ടർ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

prp

Related posts

Leave a Reply

*