കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാതെ ആറ് ഗോളുകളാണ് നേടിയത്. മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30′), ലാൽചാൻ വെയ്ൽസ് (57′), ഡാമി നജാരിനെ (75′), ഫോർണാരോളി (78′) എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്. […]
Tag: laliga pre season
ലാലിഗ പ്രീസീസണ്‍; വിനീത് കളിക്കില്ല
കൊച്ചി: കൊച്ചിയില്‍ തുടങ്ങുന്ന ലാലിഗ ഫുട്ബോള്‍ പ്രീസീസണ്‍ ടൂര്‍ണമെന്‍റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കര്‍ സി.കെ.വിനീതിന് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ പ്രീസീസണ്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിനാണ് കൊച്ചി ചൊവ്വാഴ്ച മുതല്‍ വേദിയാകുന്നത്. ഓസ്ട്രേലിയന്‍ ലീഗ് ടീമായ മെല്‍ബണ്‍ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സ്പാനിഷ് ലീഗിലെ ജിറോണ എഫ്സിയാണു ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം.


