ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അല്ല; പുതിയ വാദങ്ങള്‍ ഉയര്‍ത്തി ലക്ഷ്മി രാജീവ്

കൊച്ചി: ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്ന് ക്ഷേത്ര ഗവേഷകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്. നൈഷ്ഠിക ബ്രഹ്മചര്യത്തിന്‍റെ പേരിലല്ല, അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ തന്നെ നിര്‍ദേശിച്ച പരിഹാരമാണ് മണ്ഡലകാലത്തെ നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതമെന്ന് ലക്ഷ്മി രാജീവ് പറഞ്ഞു. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം മണ്ഡലകാലത്ത് പോകുന്നവര്‍ എടുത്താല്‍ മതിയാകുമെന്ന് ലക്ഷ്മി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അതൊരു ഐതിഹ്യത്തിന്‍റെ തുടര്‍ച്ചയാണ്. അയ്യപ്പനെ കാട്ടില്‍ അയച്ചു കൊല്ലാന്‍ ശ്രമിച്ചതിന് പന്തളം രാജകുടുംബത്തിന് അയ്യപ്പന്‍ […]