കുട്ടനാടിന്‍റെ കഥ പറയാന്‍ ‘കുട്ടനാടന്‍ മാര്‍പാപ്പ’ എത്തുന്നു

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കുട്ടനാടന്‍ മാര്‍പാപ്പ’. ‘കറുത്ത ജൂത’ന്‍റെ ക്യാമറാമാന്‍ ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കു​ട്ട​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു നാടൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് ചാക്കോച്ചൻ എ​ത്തു​ന്ന​ത്. അലമാര എന്ന ചിത്രത്തിലൂടെ .മികച്ച അഭിനയം കാഴ്ച്ചവെച്ച അതിഥി രവിയാണ് കുട്ടനാടന്‍ മാര്‍പാപ്പയിലെ  നായിക. ഇന്നസെന്‍റ് സലിം കുമാര്‍, രമേഷ്‌ പിഷാരടി, ധര്‍മ്മജന്‍, അജുവര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. മലയാളം മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നൌഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് […]

കസ്തൂരിമാനിലെ സാജന്‍ ജോസഫായി ചാക്കോച്ചന്‍ വീണ്ടും…

‘ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി’ എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ്’ പിക്സ് എന്ന ചിത്രത്തിന്‍റെ  മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍. അനില്‍ രാധാകൃഷ്ണ മേനോനൊപ്പം കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍   അമിത കര്‍ക്കശക്കാരനായ   ഒരു ഐഎഎസ് ഓഫീസറുടെ വേഷമാണ് കുഞ്ചാക്കോ ബോബന്.  കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ അദ്ദേഹം  അവതരിപ്പിച്ച സാജന്‍ ജോസഫ് എന്ന കഥാപാത്രമായി തന്നയാണ് ഈ ചിത്രത്തിലും […]