കോലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറസ്റ്റില്‍. വികസന ഫണ്ടില്‍ നിന്നും 517 മില്യന്‍ പൗണ്ട് അഴിമതി നടത്തിയതിനാണ് അറസ്റ്റ്. മലേഷ്യന്‍ അഴിമതി വിരുദ്ധ വിഭാഗമാണ് മുന്‍ പ്രധാനമന്ത്രിയെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തത്. നാളെ അദ്ദേഹത്തെ കോലാലംപൂര്‍ ഹൈകോടതിയില്‍ ഹാജറാക്കും. മലേഷ്യയുടെ വികസനത്തിനായി രൂപീകരിച്ച കമ്പനിയുടെ മറവില്‍ വന്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റത് മുതല്‍ അദ്ദേഹം അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ്. നജീബുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ ഈയിടെ നടത്തിയ […]
Tag: kualalampur
ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 25 പേര്‍ മരിച്ചു
ക്വലാലംപുര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് രണ്ടു വാര്‍ഡന്‍മാരും ഇരുപത്തിമൂന്ന് വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ ഇരുപത്തിയഞ്ച് പേര്‍ മരിച്ചു. താഹ്ഫിസ് ദാറുല്‍ ഖുറാന്‍ ഇറ്റിഫാഖിയത്ത് എന്ന മതസ്ഥാപനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൂന്നു നില കെട്ടിടത്തിന്‍റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പതിമൂന്ന് വയസിനും 17 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളാണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എമര്‍ജന്‍സി സര്‍വീസിന്‍റെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. അപകടത്തില്‍ അഞ്ചു പേരെ രക്ഷപെടുത്തി. […]