തെറിവിളിക്കാനുള്ള ലൈസന്‍സ് ആരാണ് ബല്‍റാമിന് നല്‍കിയത്? മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരുത്തണം: എംബി രാജേഷ്

പാലക്കാട്: എഴുത്തുകാരി കെ ആര്‍ മീരക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയത് തരംതാഴ്ന്ന രാമര്‍ശങ്ങളെന്ന് എംബി രാജേഷ് എംപി. തെറിവിളിക്കാനുളള ലൈസന്‍സ് ആരാണ് എംഎല്‍എക്ക് നല്‍കിയതെന്ന് രാജേഷ് ചോദിച്ചു. വിവേകമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ തിരുത്തണമെന്നും രാജേഷ് പാലക്കാട്ട് ആവശ്യപ്പെട്ടു. തെറിവിളിക്കാന്‍ ലൈസന്‍സില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോയെന്ന് എംബി രാജേഷ് ചോദിച്ചു. എഴുത്തുകാരി കെആര്‍ മീരയും വിടി ബല്‍റാമും തമ്മില്‍ ഫെയ്‌സ്ബുക്കില്‍ നടന്ന വാക്‌പോരിന് പിന്നാലെയാണ് എംബി രാജേഷിന്‍റെ വിമര്‍ശനം വന്നിരിക്കുന്നത്. പെരിയ […]

‘ദൈവമേ എനിക്കു പേടിയാകുന്നു’; ഗാന്ധിവധത്തെ അവഹേളിച്ച സംഭവത്തില്‍ പ്രതികരിച്ച് കെ ആര്‍ മീര

കൊച്ചി: അലിഗഢില്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേര്‍ക്ക് കൃത്രിമത്തോക്കുപയോഗിച്ച് ഹിന്ദുമഹാസഭാ നേതാവ് വെടിവെക്കുന്ന ചിത്രം ഞെട്ടലോടെയാണ് രാജ്യം കണ്ടത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുന്‍ പാണ്ഡെയാണ് ഗാന്ധി ചിത്രത്തിലേക്കു നിറയൊഴിച്ച് കൊണ്ട് ഗാന്ധി വധം ആഘോഷിച്ചത്. ഈ സംഭവത്തില്‍ നിരവധി പ്രമുഖര്‍ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. ”എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് , ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ, എനിക്കു പേടിയാകുന്നു…” എന്ന് പറയുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കെ ആര്‍ മീര തന്‍റെ […]

‘കുരീപ്പുഴയങ്ങു വിരണ്ടുകാണും’; ആര്‍എസ്‌എസിനെ പരിഹസിച്ച്‌ കെ ആര്‍ മീര

വടയമ്പാടിയലെ ജാതി മതിലിനെതിരെ പ്രസംഗിച്ചതിന് ആക്രമണത്തിനിരയായ കവി കുരീപ്പു‍ഴയ്ക്ക് പിന്തുണയുമായി എ‍ഴുത്തുകാരി കെ ആര്‍ മീര.  ആര്‍എസ്‌എസിനെതിരെ ഫേസ്ബുക്കില്‍ പരിഹാസ കവിതയെ‍ഴുതിയാണ് കെ ആര്‍ മീര പ്രതിഷേധം രേഖപ്പെടുത്തിയത്. ‘എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടുകാണും, പേടികൊണ്ട് നാവ് വരണ്ടുകാണും’- എന്ന് അക്രമകാരികളെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കവിതാ സമാനമായ കുറിപ്പ് പരിഹാസ സ്വരത്തിലുള്ളതാണ്. സംഭവത്തിന് ശേഷം കുരീപ്പു‍ഴ പേടിച്ചു വിരണ്ട് ആര്‍എസ്‌എസായി ജാതിമതില്‍ പണിയാന്‍ പോകുന്നതാണ് കവിതയുടെ പ്രമേയം. കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് എഡേ മിത്രോം, […]