കൊല്ലം: ശബരിമല സ്ത്രീ പ്രവേശന വിഷത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സംഭവത്തിലെ പ്രതിയായ നടന്‍ കൊല്ലം തുളസി കീഴടങ്ങി. ചവറ സിഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ഒക്ടോബര്‍ 12 ന് ചവറയില്‍ എന്‍.ഡി.എ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പോലീസ് കേസ് എടുത്തത്. ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം പിണറായി വിജയന്‍റെ മുറിയിലേക്കും എറിയണമെന്നായിരുന്നു നടന്‍റെ വിവാദ പ്രസംഗം. വിധി പ്രസ്താവിച്ച […]
Tag: kollam thulasi
സ്ത്രീകളെ അധിക്ഷേപിച്ച കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു
കൊല്ലം: സ്ത്രീകളെ അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശബരിമല സത്രീപ്രവേശന വിഷയത്തില്‍ ഇന്നലെയാണ് കൊല്ലം തുളസി സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല […]
ശബരിമലയിലെത്തുന്ന അവളുമാരെ രണ്ടായി വലിച്ചു കീറണം; വിവാദ പ്രസംഗവുമായി നടന്‍ കൊല്ലം തുളസി
സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുള്ള നടന്‍ കൊല്ലം തുളസിയുടെ പ്രസംഗം വൈറലാകുന്നു. ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നാണ് കൊല്ലം തുളസി പൊതുവേദിയില്‍ പറയുന്നത്. ഇവിടുത്തെ അമ്മമാരൊക്കെ ശബരിമലയില്‍ പോകണം. എന്തിനാണെന്ന് വെച്ചാല്‍ ചില അവളുമാര്‍ ശബരിമലയിലെത്തും. അങ്ങനെ കണ്ടാല്‍ അവളുമാരെ രണ്ടായി വലിച്ചു കീറണമെന്നും ഉറക്കെ ആക്രോഷിച്ചുകൊണ്ട് കൊല്ലം തുളസി പ്രസംഗിക്കുന്നു. രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇട്ടുകൊടുക്കണം. നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരുമാണ്. നിങ്ങളുടെ […]

