കെ.എന്‍.എ.ഖാദര്‍നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ.എന്‍.എ.ഖാദര്‍  നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. അള്ളാഹുവിന്‍റെ നാമത്തിലായിരുന്നു മുസ്ലിം ലീഗ് പാര്‍ട്ടി പ്രതിനിധിയായ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സോളര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍വയ്ക്കാനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു സത്യപ്രതിജ്ഞ. പി.കെ.കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റിലേക്കു മത്സരിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.