കിര്‍മാണി മനോജിനെതിരെയുള്ള പ്രവാസി യുവാവിന്‍റെ പരാതി പൊലീസ് തള്ളി

വടകര: ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങി മറ്റൊരാളുടെ ഭാര്യയെ വിവാഹം ചെയ്തതിനെതിരെ കേസെടുക്കാനാകില്ലെന്ന് വടകര പൊലീസ്. മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസിന് മുന്നിലെത്തിയത് വിവാദമായിരുന്നു. വിവാഹം അസാധുവാക്കണമെന്നും തന്‍ രണ്ടു മക്കളെയും വിട്ടു കിട്ടണമെന്നുമാണ് നാരായണ നഗര്‍ സ്വദേശിയായ പരാതിക്കാരന്‍റെ ആവശ്യം. മൂന്നും ഏഴും വയസുള്ള കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി യുവാവിനെ കാണിച്ച ശേഷം പൊലീസ് മടക്കി […]

കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെ, നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല, പരാതിയുമായി യുവാവ്

മാഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. മൂന്ന് മാസം മുമ്പ് രണ്ട് മക്കളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ബഹ്റൈനില്‍ ജോലി ചെയ്യുകയാണ് വടകര സ്വദേശിയായ യുവാവ്. ഇയാള്‍ വടകര ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.പരാതി വടകര സിഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ […]