ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ

കെയ്റോ: ഗിസ പിരമിഡിനുള്ളില്‍ നൂറടിയിലേറെ നീളത്തിലുള്ള വായു ശൂന്യ അറ ഗവേഷകര്‍ കണ്ടെത്തി. രണ്ട് വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ ഫ്രഞ്ച്-ജാപ്പനീസ് ഗവേഷകരാണ് പിരമിഡിനുള്ളില്‍ വായു ശൂന്യമായ ഭാഗം കണ്ടെത്തിയത്. വീഡിയോ കാണാം. സ്കാന്‍ പിരമിഡ് പ്രൊജക്ടിന്‍റെ ഭാഗമായിട്ടായിരുന്നു ഗവേഷണം. പിരമിഡിന്‍റെ വടക്ക് ഭാഗത്തും സമാനമായ ഒരു ചെറിയ വായുരഹിത സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മൗഗ്രഫി എന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പിരമിഡിനുള്ളില്‍ ഗവേഷകര്‍ അറ കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് ഇവ നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക് കൃത്യമായ ഒരു ഉത്തരമില്ല. […]

മുറിയന്‍ ജീന്‍സ് ധരിച്ച് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമ: നബീല്‍ അല്‍ വഹ്ശ്

കെയ്റോ: മുറിയന്‍ ജീന്‍സ് ധരിച്ച് നടക്കുന്ന പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യേണ്ടത് പൗരന്മാരുടെ കടമയാണ് എന്ന പ്രസ്താവന നടത്തിയ അഭിഭാഷകന്‍ ഇപ്പോള്‍ വിവാദക്കുരുക്കിലാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് വരാനിരിക്കുന്ന നിയമത്തിന്‍റെ  കരടിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലാണ് തികച്ചും സ്ത്രീവിരുദ്ധമായ നിലപാടുമായി നബീല്‍ അല്‍ വഹ്ശ് എന്ന അഭിഭാഷകന്‍ രംഗത്തു വന്നത്. തുടകളുടെ പകുതിയും കാണിച്ച്‌ ഒരു പെണ്‍കുട്ടി തെരുവിലൂടെ നടക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാനാവുമോ എന്നായിരുന്നു വഹ്ശിന്‍റെ ചോദ്യം. ധാര്‍മികത സംരക്ഷിക്കലാണ് രാജ്യത്തിന്‍റെ  അതിര്‍ത്തി സംരക്ഷണത്തെക്കാള്‍ പ്രധാനമെന്നും അത്തരത്തില്‍ നടക്കുന്ന യുവതികള്‍ ബലാത്സംഗത്തിന് അര്‍ഹരാണെന്നുമാണ് അദ്ദേഹം […]