കരിപ്പൂര്‍ വീമാനത്താവളത്തിന് ഇന്ധന നികുതി ഇളവ് നല്‍കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ വിമാനത്താവളം എന്ന നിലയിലാണ് കണ്ണൂരിന് പത്ത് വര്‍ഷത്തേക്ക് ഇന്ധന നികുതി ഇളവ് നല്‍കിയതെന്നും കോഴിക്കോട് എയര്‍പോര്‍ട്ടിന് ഈ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കാലിക്കറ്റിന് ഇളവ് നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും എ.പി അനില്‍കുമാറിന്‍റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി. മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം എന്നിവരും സബ്മിഷന്‍ നല്‍കിയിരുന്നു. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളമായ കരിപ്പൂര്‍ എയര്‍പോര്‍ട്ട് വലിയ തിരിച്ചടി നേരിടുകയാണെന്ന് എ.പി അനില്‍കുമാര്‍ പറഞ്ഞു. കണ്ണൂര്‍ […]

കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. മുന്‍പുണ്ടായിരുന്ന യാത്രക്കാരില്‍ ഗണ്യമായ രീതിയില്‍ കുറവുവന്നതായും യാത്രക്കാര്‍ മറ്റു വിമാനത്താവളങ്ങള്‍ ആശ്രയിക്കുന്നതായുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കും മറ്റും വലിയ ക്യൂ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അപൂര്‍വം സമയങ്ങളില്‍ മാത്രമാണ് തിരക്കുണ്ടാകുന്നത്. വിമാനത്താവള ഉദ്യോഗസ്ഥരുടെ പിടിച്ചുപറിയും മോശം പെരുമാറ്റവും യാത്രക്കാരെ ഒരു പരിധിവരെ കരിപ്പൂരില്‍ നിന്നും അകറ്റുന്നുണ്ട്. റണ്‍വേ അറ്റകുറ്റപ്പണിയുടെ പേരില്‍ ഏറെനാള്‍ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷമാണ് വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുവന്നതെന്നാണ് […]