കൊച്ചി: നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദ്രോഗത്തിനൊപ്പം മസ്തിഷ്‌കാഘാതവും വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഏത് തരം കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിക്കുന്ന കലാകാരനായിരുന്നു കലാശാല ബാബു. വില്ലത്തരം മാത്രമല്ല നന്മ നിറഞ്ഞ കുടുംബനാഥനായും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ 1977ലാണ് സിനിമാരംഗത്ത് എത്തിയത്. നിരവധി മികച്ച കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി. വില്ലന്‍ വേഷങ്ങളാണ് കൂടുതലും അദ്ദേഹത്തെ തേടിയെത്തിയത്. […]

