തൃശ്ശൂര്‍: തുള്ളൽ കലയെ ജനകീയമാക്കിയ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തുള്ളൽ അവതിപ്പിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. അഭിനേതാവ് എന്നതിനേക്കാള്‍ പ്രശസ്തനായ തുള്ളല്‍ കലാകാരന്‍ എന്ന് കലാലോകം തിരിച്ചറിയുന്ന വ്യക്തിയായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. ചിലങ്കയണിഞ്ഞ്, കിരീടം വെച്ച് 1969ല്‍ ആമക്കാവ് ദേവീക്ഷേത്ര തിരുമുറ്റത്തായിരുന്നു അരങ്ങേറ്റം. പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ ബഹറിന്‍ എന്നീ […]

