കലാഭവന്‍ അബി അന്തരിച്ചു; മലയാളത്തിന് നഷ്ടമായത് മിമിക്രി രംഗത്തെ അതുല്യപ്രതിഭയെ

കൊച്ചി:  പ്രശസ്ത മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ അബി അന്തരിച്ചു.  56 വയസായിരുന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. യുവനടന്‍ ഷൈന്‍ നിഗം മകനാണ്. രക്ത​ത്തി​ല്‍ പ്ലേ​റ്റ്ല​റ്റു​ക​ള്‍ കു​റ​യു​ന്ന രോ​ഗ​ത്തി​ന് അബി  ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇന്ന് രാവിലെയാണ്    അദ്ദേഹത്തെ  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. […]