കടുത്തുരുത്തി: സി സി ടി വിയില്‍ മുഖം പതിയാതിരിക്കാന്‍ വ്യത്യസ്ത രീതിയില്‍ കള്ളന്‍റെ മോഷണം. ഹോട്ടലിന്‍റെ പൂട്ടു തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ സി സി ടി വി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ തലയില്‍ കുട ചൂടിയാണ് മോഷണം നടത്തിയത്. കുറുപ്പന്തറ സസ്യമാര്‍ക്കറ്റിന് സമീപം മണിമലപറമ്പില്‍ ലൂക്കാച്ചന്‍റെ സ്റ്റാര്‍ പ്ലാസാ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മോഷ്ടാവ് കയറിയത്. തന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞെന്ന് കണ്ട കള്ളന്‍ ഹോട്ടലിലെ നാല് ക്യാമറകള്‍ തകര്‍ക്കുകയും മേശ കുത്തിത്തുറന്ന് 7000 […]