മുരളി തോല്‍ക്കും, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ ജയിച്ച്‌ വട്ടിയൂര്‍ക്കാവ് നിമയസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരില്‍ ആരും ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം. അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിച്ചു. വട്ടിയൂര്‍ക്കാവില്‍ എങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം നിലനില്‍പ്പിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം […]

യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകാന്‍ പാര്‍ട്ടി തയാറാണ്: കെ മുരളീധരന്‍

ന്യൂ ഡല്‍ഹി: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികളെ പിടി കൂടിയില്ലെങ്കില്‍ പാര്‍ട്ടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ നോട്ടീസ് നല്‍കി 41 ദിവസത്തിന് ശേഷം ഹര്‍ത്താല്‍ നടത്തിയാല്‍ മതിയെന്ന കോടതി നിലപാടിനോട് യോജിപ്പില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഹര്‍ത്താല്‍ നടത്തിയതില്‍ […]

എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; യുഡിഎഫ് തൂത്തുവാരുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഭിപ്രായം പാര്‍ട്ടി തീരുമാനമാണെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും. മത്സരിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് […]

എം.എല്‍.എമാരുടെ സര്‍വേ ഫലം പുറത്തുവന്നു; ധനികന്‍ മുരളീധരന്‍ ദരിദ്രന്‍ വി.എസ്

തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും ധനികനായ എം.എല്‍.എ കെ. മുരളീധരനെന്ന് സര്‍വേ ഫലം. ഏഴരക്കോടിയാണ് മുരളീധരന്‍റെ വാര്‍ഷിക വരുമാനം. എന്നാല്‍ ഏറ്റവും ‘ദരിദ്രന്‍’ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദനാണ്. 41,000 രൂപ മാത്രമാണ് വി.എസിന്‍റെ വാര്‍ഷിക വരുമാനം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രോറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്താകമാനമുള്ള കണക്കെടുപ്പാണ് സംഘടന നടത്തിയത്. 157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരില്‍ ഒന്നാമന്‍. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി […]

കരുണാകരനെ ചതിച്ചത് നരസിംഹ റാവുവെന്ന് മുരളീധരന്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസിലെ നിര്‍ണായ സുപ്രീംകോടതി വിധിക്കു പിന്നാലെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കരുണാകരനെ ചതിച്ചത് നരസിംഹ റാവു ആണെന്ന് മുരളി തുറന്നടിച്ചു. കരുണാകരന്‍റെ രാജിക്ക് സമ്മര്‍ദം ചെലുത്തിയത് റാവുവാണെന്നും ആ സമയത്ത് കരുണാകരന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. കരുണാകരന്‍ മാത്രമാണ് ഈ കേസുമായി ബന്ധപ്പെട്ട് നീതികിട്ടാതെ മരിച്ചതെന്നും മുരളി കൂട്ടിച്ചേര്‍ത്തു. അന്ന് കുറ്റമാരോപിക്കപ്പെട്ട വരെല്ലാം ഇന്ന് സംശയത്തിന്‍റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണങ്കിലും നീതി ലഭിച്ചു. […]

ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ട: കെ. മുരളീധരന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ കോടതി ഇടപെടേണ്ടതില്ലെന്ന് കെ. മുളീധരന്‍. മതകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് മതസമൂഹങ്ങളാണ്. പത്ത് വയസുള്ള കുട്ടിക്കും 90 കഴിഞ്ഞ വൃദ്ധയ്ക്കും രക്ഷയില്ലാത്ത കാലമാണ്. സ്ത്രീകള്‍ കൂടി വന്നാല്‍ ക്ഷേത്രത്തിന്‍റെ അവസ്ഥ പ്രവചിക്കാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, സ്ത്രീയുടെ ശാരീരികാവസ്ഥ കാരണമുള്ള വിവേചനം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ആചാരമാണെങ്കിലും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ നിരാകരിക്കാന്‍ കഴിയില്ല. ഇടപെടല്‍ മത ആചാരങ്ങളെ നിയന്ത്രിക്കാനെന്ന് കരുതരുതെന്നും സുപ്രീംകോടതി പറഞ്ഞു. ആരുടെ ഉടമസ്ഥതയിലാണ് ശബരിമലയെന്നത് കോടതിയെ ബാധിക്കുന്നതല്ല. ശബരിമല പൊതുസ്ഥലമാണോ […]

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്; കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്‌. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ നേരിടാനുള്ള ശരിയായ മാര്‍ഗം ഇതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ പാര്‍ട്ടി നേതൃത്വം അതീവജാഗ്രത പുലര്‍ത്തണം. രാമായണ മാസം ആചരിക്കാന്‍ പാര്‍ട്ടി നിര്‍വാഹകസമിതിയോ രാഷ്ട്രീയകാര്യസമിതിയിയോ […]

ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരന്‍- ജോസഫ് വാഴക്കന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച കെ. മുരളീധരനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മള്‍ നന്നാക്കണമെന്ന് വിചാരിച്ചാല്‍ നടക്കുമോ? ഇത്തവണ ബൂത്തിലെ റിസല്‍ട്ടായിരുന്നു വിഷയം. തന്‍റെ ബൂത്ത്‌ ഭദ്രമാണെന്നാണ് ചൊറിച്ചലിന്‍റെ ഭാഗമായി അവകാശപ്പെട്ടത്. കേരളത്തില്‍ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്‍റെ ബൂത്ത്‌ ഏതാണെന്ന് ആര്‍ക്കും നിശ്ചയമില്ല. നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം […]