ജോസഫിന്‍റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ജോജു ജോര്‍ജ്ജ്. കൈനിറയെ ചിത്രങ്ങളാണ് നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കെഎം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും വീണ്ടും ഒന്നിക്കുകയാണ്. ഇവര്‍ക്കൊപ്പം വിനായകനും ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ കൂടിയായ സമീര്‍ താഹിറാണ്. സിനിമയുടെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 2012ല്‍ പുറത്തിറങ്ങിയ […]
Tag: joju george
ഒരുപാട് തോല്‍വികള്‍ കണ്ടാണ് ഇവിടെ വരെ എത്തിയത്, അതുകൊണ്ട് ഇതൊരു വലിയ വിജയമാണ്: ജോജു ജോര്‍ജ്
കൊച്ചി: അവാര്‍ഡിനു പരിഗണിച്ചതുതന്നെ വലിയ അവാര്‍ഡ് ആണെന്ന് മികച്ച സ്വഭാവനടനുളള പുരസ്‌കാരം സ്വന്തമാക്കിയ ജോജു ജോര്‍ജ്. ‘ജീവിതത്തില്‍ സിനിമാ സ്വപ്നവുമായി കടന്നുവന്ന വഴികള്‍ ആലോചിക്കുമ്പോള്‍ ഈ പട്ടികയില്‍ പേരുവന്നത് തന്നെ മഹാഭാഗ്യമായി കാണുകയാണ്. അതിനൊപ്പം ആദ്യമായി നായകനാവുന്ന ചിത്രത്തിനുതന്നെ അവാര്‍ഡ് ലഭിച്ചുവെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു.’അവാര്‍ഡ് നേട്ടത്തില്‍ ജോജു പറഞ്ഞു. ‘ഈ അവാര്‍ഡ് പ്രഖ്യാപനത്തിനു മുമ്പേ ഞാന്‍ സന്തോഷത്തിലായിരുന്നു. മലയാളത്തിലെ വലിയ നടന്മാര്‍ക്കൊപ്പം മത്സരിക്കുന്നു എന്നു പറയുന്നത് എന്നെ സംബന്ധിച്ചടത്തോളം വലിയ അവാര്‍ഡ് ആണ്. കിട്ടിയതെല്ലാം ബോണസ് ആണ്. […]


