ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി. പ്രതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കിയത്. യുഎസ്, കാനഡ, നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അദ്ദേഹം മെയ് 25 മുതല്‍ ജൂലൈ 10 വരെ പര്യടനം നടത്തുന്നുണ്ട്. തനിക്ക് ഈ രാജ്യങ്ങളിലേക്ക് പോകാനുള്ള അനുവാദം നല്‍കണമെന്ന് താരം കോടതി മുന്‍പാകെ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സല്‍മാന് അനുകൂലമായി കോടതി വിധി […]
Tag: JODHPUR
രണ്ടുദിവസത്തെ ജയില്‍വാസത്തിന് ശേഷം സല്‍മാന്‍ ഖാന് ജാമ്യം
ജോധ്പുര്‍: കൃഷ്ണ മാനിനെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. കൃഷ്ണ മൃഗത്തെ ആരാധിക്കുന്ന ബിഷ്‌ണോയ് സമുദായക്കാര്‍ മറ്റു കേസുകളുമായി ബന്ധപ്പെട്ട് ജോധ്പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതുകൊണ്ട് താന്‍ സുരക്ഷിതനല്ലെന്ന് സല്‍മാന്‍ ഖാന്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടി. കോടതി ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാവാന്‍ തയ്യാറാണെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും സല്‍മാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ […]
സല്‍മാന്‍ ഖാന് തിരിച്ചടി; ജാമ്യാപേക്ഷ ഇന്ന്‍ പരിഗണിച്ചേക്കില്ല
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ശനിയാഴ്ച്ചയും പരിഗണിച്ചേക്കില്ല. ജാമ്യപേക്ഷ പരിഗണിക്കേണ്ട സെഷന്‍സ്, ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയതാണ് സല്മാന് തിരിച്ചടിയായത്. ശനിയാഴ്ച്ച ജാമ്യപേക്ഷ പരിഗണിക്കാനിരുന്ന സെഷന്‍സ് ജഡ്ജിയെ രാജസ്ഥാന്‍ ഹൈക്കോടതിയാണ് സ്ഥലം മാറ്റിയത്. നാളെ അവധിയായതിനാല്‍ സല്‍മാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടുപോകുമെന്നാണ് സൂചന
സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും;
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ജയിലില്‍ സല്‍മാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടികാണിക്കുന്നു. ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. അഞ്ച് വര്‍ഷം തടവുശിക്ഷ നല്‍കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീലും നല്‍കും. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സല്‍മാന്‍ ഖാന് ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. വന്യജീവി സംരക്ഷ നിയമത്തിലെ സെക്ഷന്‍ 51 പ്രകാരം, അനധികൃതമായി സംരക്ഷിത വനമേഖലയില്‍ കടന്നു, വംശനാശ […]
ജയിലില്‍ സല്‍മാന് ഖാന് കൂട്ട് ആശാറാം ബാപ്പു
ജോധ്പൂര്‍: കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് ആശാറാം ബാപ്പു. കേസില്‍ അഞ്ചു വര്‍ഷം തടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചതോടെ സല്‍മാന്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോകുമെന്ന് ഉറപ്പായി. ഇനി ജാമ്യത്തിനായി ഹൈക്കോടതിയെ അവസാന മാര്‍ഗമെന്നോണം ഹൈക്കോടതിയെ സമീപിക്കാമെങ്കിലും അതിന് കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. 2006ല്‍ ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട് സല്‍മാന്‍ ഖാന്‍ ഇതേ ജയിലില്‍ അഞ്ച് രാത്രി കഴിഞ്ഞിരുന്നു. 2013ല്‍ തന്‍റെ […]