കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ മേള ചെങ്ങന്നൂരില്‍- 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം

തിരുവനന്തപുരം: 5000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ മേള ചെങ്ങന്നൂരില്‍. കൊഴുവല്ലൂര്‍ സെന്റ് തോമസ് എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ എട്ടാം ക്ലാസ് മുതല്‍ ബുരുദാനന്തര ബിരുദ യോഗ്യതക്കാര്‍ക്കു വരെ പങ്കെടുക്കാം. എല്ലാ ജില്ലക്കാര്‍ക്കും പങ്കെടുക്കാവുന്ന ഈ തൊഴില്‍ മേളയില്‍ രജിസ്ട്രേഷന്‍ തുകയില്ല. വയസ്സ്, യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റായും സഹിതം 18-ന് 9-ന് മുന്‍പ് കേന്ദ്രത്തിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് മേള നടക്കുന്ന കേന്ദ്രത്തിലേക്ക് സൗജന്യമായി വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. […]