‘അന്ന് ഞാന്‍ മോഹന്‍ലാലിനോട് ചെയ്തത് വലിയ തെറ്റായിരുന്നു’- ക്ഷമ ചോദിച്ച് ജയരാജ്‌

ഇത് വരെ മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാന്‍ സാധിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായ ജയരാജ്. ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങളിലൂടെ മലയാള സിനിമയുടെ അഭിമാനമായ സംവിധായകനാണ് ജയരാജ്. എന്നാല്‍ അദ്ദേഹം ഇത് വരെ മലയാളത്തിന്റെ മഹാനടനൊപ്പം സിനിമയൊന്നും ചെയ്തിട്ടില്ല, ഇതിന് കാരണം താന്‍ തന്നെയാണെന്നാണ് ജയരാജ് പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ‘ഞങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷെ അത് സംഭവിക്കാന്‍ സാധ്യത കുറവാണ്. […]