ഹരിപ്പാട്: സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്. ഹരിപ്പാട്ടെ ലൊക്കേഷനിലാണ് സംഭവം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിനു പരിക്കേറ്റത്. നെറ്റിയില്‍ പരിക്കേറ്റ മഞ്ജുവിനെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രീകരണം മുടങ്ങില്ല. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന് ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് […]