തിരുവനന്തപുരം: പുതിയ വാഹനം സ്വന്തമാക്കുമ്പോള്‍ ഉടമകള്‍ അടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയോളം വര്‍ധനവ്. സെപ്തംബര്‍ മുതലാണ് പുതുക്കിയ ഇന്‍ഷൂറന്‍സ് പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. കോടതി വിധിയെ തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ വര്‍ധനവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് വാഹനങ്ങള്‍ക്ക് ബാധകമാക്കിയുള്ളതായിരുന്നു ഇത് സംബന്ധിച്ച ആദ്യത്തെ വിധി. 15 ലക്ഷം രൂപയുടെ അപകട രക്ഷാ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നതായിരുന്നു രണ്ടാമത്തെ വിധി. ഇതോടെ സെപ്തംബര്‍ മുതല്‍ പുതിയ നിരക്കുകള്‍ […]

