അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അഹമ്മദ്(36) അന്തരിച്ചു. അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലായിരുന്നു മരണം. തടി കുറയ്കാനുള്ള ചികിത്സക്കിടെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതാണ് ഇമാന്‍റെ മരണത്തിലേക്ക് നയിച്ചത്. ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്ന ഇമാന്‍ ഈയടുത്ത് സ്വയം ഭക്ഷണം കഴിക്കാനും കൈകള്‍ ഉയര്‍ത്താനും സാധിച്ചിരുന്നു. തീവ്രവിഷാദത്തില്‍നിന്ന് മുക്തയായി സാമൂഹിക ചുറ്റുപാടുകളോട് ഇമാന്‍ നന്നായി പ്രതികരിക്കാന്‍ തുടങ്ങിയെങ്കിലും വൃക്കയില്‍ അണുബാധ ഉണ്ടായത് ചികിത്സയെ താളം തെറ്റിക്കുകയായിരുന്നു. ഈജിപ്ത് സ്വദേശിയായ ഇമാന്‍ അഹമ്മദ് ചികിത്സയ്ക്കായി ഇന്ത്യയിലാണ് […]

