ഹൈദരാബാദ്: അനധികൃത അബോര്‍ഷന് വിധേയയായ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിക്ക് ദാരുണ അന്ത്യം.ഹൈദരാബാദില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് ഹോമില്‍ വച്ചാണ് ഏഴ് മാസം ഗര്‍ഭിണിയായിരുന്ന പത്തൊമ്ബത്കാരി മരിച്ചത്. സംഭവത്തില്‍ നഴ്സിംഗ് ഹോമിലെ ഡോക്ടറെയും യുവതിയുടെ കാമുകന്‍ മധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.യുവതി ഗര്‍ഭിണിയായിരുന്നുവെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഇരുപതിനായിരം രൂപയാണ് അബോര്‍ഷന്റെ ഫീസായി ഡോക്ടര്‍ വാങ്ങിയത്. അബോര്‍ഷന്‍ ചെയ്യുന്നതിനായി ഡോക്ടര്‍ യുവതിക്ക് ഗുളികള്‍ നല്‍കി. ഇതു കഴിച്ച യുവതിക്ക് പിന്നീട് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ടാവുകയും രക്തസ്രാവം അമിതമാവുകയും ചെയ്തു.മറ്റൊരു […]