അരുണാചലില്‍ 7 പേരുടെ മരണത്തിനിടയാക്കിയ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അരുണാചലില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ 6ന് പൈലറ്റടക്കം ഏഴ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ  ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വിമാനം തകരുന്നതിന്‍റെ  19 സെക്കന്‍റുള്ള വീഡിയോയാണ് പുറത്തു വന്നത്. വിമാനത്തിന്‍റെ  എയര്‍ റോട്ടര്‍ തകരുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമുദ്ര നിരപ്പില്‍ നിന്നും 17000 അടി മുകളില്‍ വെച്ചായിരുന്നു റഷ്യന്‍ നിര്‍മ്മിത എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. കരസേന ക്യാമ്പിലേക്ക് സാധനങ്ങളെത്തിക്കാന്‍ പോകുന്നതിനിടെ ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള തവാങ്ങ് മേഖലയിലായിരുന്നു അപകടം. […]

സൈനികരുടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍;സൈന്യം ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ വെള്ളിയാഴ്ച  അരുണാചല്‍പ്രദേശിലെ തവാങില്‍  ഹെലികോപ്ടര്‍ അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ അയച്ചത് കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍. ഞായറാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ അപമാനിക്കുന്ന വിധത്തില്‍  അയച്ചത്. സംഭവം വിവാദമായതോടെ സൈന്യത്തിന് പറ്റിയ വീഴ്ചയില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ഏഴ് വ്യോമസേന ഉദ്യോഗസ്ഥരാണ് വെള്ളിയാഴ്ച  അപകടത്തില്‍ പെട്ട് മരിച്ചത്. മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ പ്രദേശികമായി ഒരുക്കാന്‍ കഴിയാതെ വന്നതോടെയാണ് കാര്‍ഡ്ബോര്‍ഡുകള്‍ ഉപയോഗിച്ചതെന്നാണ്  സൈന്യം പറയുന്നത്. സമുദ്രനിരപ്പില്‍ നിന്ന 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് […]