ചെന്നൈ: ജനപ്രിയ സംവിധായകന്‍ ഐ.വി.ശശിയുടെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍. ഓസ്ട്രേലിയയിലുള്ള മകള്‍ അനു വന്നതിനു ശേഷമായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുക. കോഴിക്കോട് സ്വദേശിയാണ് ഐ.വി ശശി. അതുകൊണ്ടുതന്നെ സംസ്കാരം നാട്ടില്‍ നടത്തുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ കുടുംബം ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ സാഹചര്യത്തില്‍ ചെന്നൈയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് […]
Tag: i v sasi
ഐവി ശശി വിടവാങ്ങി. നഷ്ടമായത് മലയാള സിനിമാലോകത്തിന്‍റെ കുലപതിയെ…
കൊച്ചി: പ്രശസ്ത സംവിധായകന്‍ ഐവി ശശി ചെന്നൈയില്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. നടി സീമയാണ് പത്നി. 1968ല്‍ എ.വി.രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള […]


