ഹണിട്രാപ്പില്‍ പെടുത്തി കൊലപാതകം; റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും ഡ്രൈവറും അറസ്റ്റില്‍

വിജയവാഡ: ജനുവരി 31 ന്‌ വിജയവാഡക്ക് സമീപം നന്ദിയഗാമ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാറിന്‍റെ പിന്‍സീറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തി. തെലുങ്ക് ചാനലായ എക്‌സ്പ്രസ് ടി.വിയുടെ മാനേജിങ് ഡയറക്ടറും കോസ്റ്റല്‍ ബാങ്ക് എന്ന കമ്പനിയുടെ ഡയറക്ടറുമായ ചിഗുരുപതി ജയറാമാണ് (55) കൊല്ലപ്പെട്ടത്. കടമെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്നും ഇതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരാണെന്നും പോലീസ് അറിയിച്ചു. ഹണി ട്രാപ്പില്‍പ്പെടുത്തിയാണ് ഇയാളെ കൊല ചെയ്തത്. സംഭവത്തെ തുടര്‍ന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ രാകേഷ് റെഡ്ഢി, ഇയാളുടെ ഡ്രൈവര്‍ എന്നിവരെ പൊലീസ് […]