ന്യുഡല്‍ഹി: 2047ല്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്നും ജനസംഖ്യ ഉയര്‍ന്നതാണ് ഇതിന് കാരണമെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 1947ല്‍ ഈ രാജ്യം മതത്തിന്‍റെ പേരില്‍ വിഭജിക്കപ്പെട്ടു. 2047ലും സമാനമായ സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. 72 വര്‍ഷത്തിനിടെ ജനസംഖ്യ 33 കോടിയില്‍ നിന്നും 132.7 കോടിയായി ഉയര്‍ന്നു. എന്നാല്‍ 2047ലെ വിഭജിക്കലിനെ ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള നീക്കമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില വിഭാഗീയ ശക്തികളുടെ ജനസംഖ്യവര്‍ധനവ് ഭീതിപ്പെടുത്തുന്നതാണ്. 35എ വകുപ്പില്‍ സംവാദം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ […]

