കാമുകി ജോലിക്ക് പോകുന്നതിനെ ചൊല്ലി തര്‍ക്കം; യുവാവ്‌ കഴുത്തു മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗാസിയാബാദ്: കാമുകി ജോലിക്ക് പോകുന്നതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം ഒടുവില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമത്തില്‍ കലാശിച്ചു. ഗാസിയബാദിലെ ഖോദയില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കഴുത്തു മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച 22കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡ് സെക്ടര്‍ 37 ല്‍ ഫുഡ് ഡെലിവറി കമ്പനിയില്‍ ജീവനക്കാരനായ രവി യാദവ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവദിവസം ഇയാള്‍ തന്‍റെ കാമുകിയെ കണ്ടിരുന്നു. പുലര്‍ച്ചെ തിരിച്ചുവീട്ടിലെത്തിയ രവി യാദവ് പിതാവ് രാജു യാദവിനെ വിളിച്ചുണര്‍ത്തി ശേഷം യാത്ര പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ […]

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി; കാമുകനും കൂട്ടാളികളും പിടിയില്‍

ഗാസിയാബാദ്: 15കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ കാമുകനും കൂട്ടുകാരും പിടിയില്‍.അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കരിമ്പ് തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസിലെ ഒന്നാം പ്രതി സുമിത് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഡിസംബര്‍ 26ന് പ്രതിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടി ഇറങ്ങി ചെല്ലുകയായിരുന്നു. ശേഷം സ്വന്തം വീട്ടില്‍ വെച്ച്‌ പെണ്‍കുട്ടിയെ സുമിത് പീഡനത്തിനിരയാക്കി. പിറ്റേ ദിവസം സുഹൃത്തുക്കളെയും വിളിച്ചു വരുത്തി. ജനുവരി 9 വരെ […]