പനാജി : ഗോവയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജി-വാസ്കോ സിറ്റി ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്. അപകടം നടന്നയുടനെ ടാങ്കറില്‍നിന്ന് ചോര്‍ന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു. ഉടന്‍തന്നെ സമീപപ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്. വിഷവാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്
Tag: Gas leak
കളമശ്ശേരി എച്ച്.ഐ.എല്ലില്‍ പൊട്ടിത്തെറി
കളമശ്ശേരി എച്ച്.ഐ.എല്ലില്‍ വാതകം ചോര്‍ന്ന് തീപ്പിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളികളെ കിംസ് ആശുപത്രിയില്‍


