ഐ.എസ്. ആര്‍.ഒ ചാരക്കേസ്; നിയമപോരാട്ടം നടത്തുമെന്ന് ഫൗസിയ ഹസന്‍

തിരുവനന്തപുരം: ഐ.എസ്. ആര്‍.ഒ ചാരക്കേസില്‍ നിയമ പോരാട്ടം നടത്തുമെന്ന് മാലി സ്വദേശിനിയായ മറിയം റഷീദയ്ക്കൊപ്പം പ്രതിചേർക്കപ്പെട്ട ഫൗസിയ ഹസന്‍. നമ്പി നാരായണന് നീതി കിട്ടിയത് പ്രതീക്ഷ നല്‍കുന്നു. കേസിന് പിന്നില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ചാരക്കേസിന് പിന്നില്‍  പൊലീസ് ഉദ്യോഗസ്ഥനായ എസ്.വിജയനാണെന്നും ഫൗസിയ ഹസന്‍ പറഞ്ഞു. താനും മറിയം റഷീദയും ഇരകളാക്കപ്പെടുകയായിരുന്നു. തനിക്കും മറിയം റഷീദയ്ക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. രണ്ട് പേർക്കും കേരള സർക്കാർ നഷ്ടപരിഹാരം നൽകണം. ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തും. കേസിൽ സുപ്രീംകോടതിയിൽ നിന്ന് […]