ഗോവയില്‍ മിഗ് വിമാനം തീപിടിച്ച്‌ തകര്‍ന്നു

പനജി: ഗോവ വിമാനത്താവളത്തില്‍ നാവികസേന വിമാനം തകര്‍ന്നു. മിഗ് 29 കെ വിമാനമാണ് പരിശീലന പറക്കലിനിടെ തീപിടിച്ച്‌ തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാകവചം ഉപയോഗിച്ചാണ് രക്ഷപെട്ടത്. അപകടത്തെ തുടര്‍ന്ന് ഗോവന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കത്തിയമര്‍ന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ നീക്കാന്‍ ശ്രമം തുടങ്ങി.

ലാന്‍ഡ് ചെയ്യുന്നതിനിടെ തിരുവനന്തപുരം-ദുബായ് വിമാനത്തിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ലാന്‍ഡ് ചെയ്യുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് ഇ.കെ 521 എമിറേറ്റ്‌സ് വിമാനത്തിലാണ് തീപിടുത്തമുണ്ടായത്. യാത്രക്കാരെല്ലാവരും അത്ഭുതകരമായി