തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ ധനവകുപ്പ് പുതിയ ഉത്തരവ് തയ്യാറാക്കി. വിസമ്മതപത്രത്തിനു പകരം സര്‍ക്കാര്‍ സമ്മതപത്രം വാങ്ങും. പുതിയതായി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമ്മതപത്രം നല്‍കിയാല്‍ മതിയാകും. നേരത്തെ ഡി.ഡി.ഒമാര്‍ക്ക് സമ്മതം നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ലെന്നും ധാരണ. ഉത്തരവ് ഇന്ന് ഇറങ്ങുമെന്ന് ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സാലറി ചലഞ്ചിനെതിരെയുളള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വിസമ്മതപത്രം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ശരിവച്ചു. പണം നല്‍കാന്‍ കഴിയാത്തവര്‍ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. […]

