ഏറെക്കാലത്തിനുശേഷം മലയാളത്തിന് ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറികൂടി; ‘മെല്ലെ’ 20ന്  തീയേറ്ററുകളില്‍

ഗ്രാമീണ പശ്ചാത്തലത്തില്‍ ഹൃദയ ബന്ധങ്ങളുടെ കഥ പറയുന്ന ‘മെല്ലെ’ ഈ മാസം 20 ന്  തീയേറ്ററുകളില്‍ എത്തുകയാണ്.  നവാഗതനായ ബിനു ഉലഹന്നാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം,  സിനിമയെ പ്രണയിച്ച ഒരു എഞ്ചിനീയറുടെ സ്വപ്ന സാക്ഷാല്‍ക്കാരവും കൂടിയാണ്. ചിത്രത്തിന്‍റെ നിര്‍മ്മാണത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും സംവിധായകന്‍  മനസ്സ് തുറക്കുന്നു. സിനിമ റിലീസാകുന്നതിനുമുമ്പ് തന്നെ മെല്ലെയിലെ ഗാനങ്ങള്‍ക്ക് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ സാധിച്ചിരുന്നല്ലോ. ഏതു തരത്തിലുള്ള ഒരു ചിത്രമാണ് നമുക്ക് തീയേറ്ററുകളില്‍ പ്രതീക്ഷിക്കാന്‍ കഴിയുക? ഒറ്റ വാക്കില്‍ പറഞ്ഞാല്‍ മെല്ലെ ഒരു […]