തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരിലൊരാള്‍ ലൈറ്റര്‍ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ശന്പളം വെട്ടിക്കുറച്ചതിന്റെ വൈരാഗ്യം ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഇയാള്‍ കഴക്കൂട്ടത്ത് നിന്നാണ് ലൈറ്റര്‍ വാങ്ങിയതെന്നും സംഭവദിവസം രാത്രി ഫാക്ടറിക്കു സമീപം ഇവര്‍ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ഫാക്ടറിയില്‍നിന്നു പിരിച്ചുവിട്ട മൂന്ന് പേരെയും അന്നേദിവസം […]
Tag: family plastics
ഫാമിലി പ്ലാസ്റ്റിക്‌സിലെ തീപിടിത്തം; നടപടിക്കൊരുങ്ങി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു. കമ്പനിക്ക് നോട്ടീസ് നല്‍കാനാണ് ബോര്‍ഡിന്‍റെ തീരുമാനം. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്‍കുമെന്നും ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നുമാണ് ബോര്‍ഡിന്‍റെ നിര്‍ദേശം. മറുപടി പരിശോധിച്ച ശേഷം നടപടികള്‍ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് വിവരം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് നോട്ടീസ്. മുന്‍പുണ്ടായ അപകടങ്ങളെക്കുറിച്ച് അറിയിക്കാത്തതിനേക്കുറിച്ച് വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനിടെ, പ്രദേശത്ത് ഇപ്പോള്‍ വായു മലിനീകരണം ഇല്ലെന്നും ഇന്നും പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
ഫാമിലി പ്ലാസ്റ്റിക്‌സിലെ തീയണച്ചു; കമ്പനി അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഫയര്‍ഫോഴ്‌സ്
തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിലെ തീയണച്ചു. 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണും നിര്‍മാണ യൂണിറ്റും പൂര്‍ണമായും കത്തിനശിച്ചു. ഫാക്ടറിയിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. അതേസമയം, ഫാമിലി പ്ലാസ്റ്റിക്‌സ് അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. അഗ്നിശമന സേനയുടെ എന്‍ഒസി നേടിയിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രദീപ് പറഞ്ഞു. ആവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും കമ്പനിയിലുണ്ടായിരുന്നില്ലെന്നും പ്രദീപ്. കേരളത്തിലെ ഏറ്റവും വലിയ തീപിടിത്തമാണ് ഉണ്ടായതെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചു. തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് അഗ്നിശമനസേന വിഭാഗം അറിയിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി […]



