അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സലയുടേതെന്ന് സ്ഥിരീകരണം

പാരിസ്: അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതശരീരം സലയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഡൊറെസ്റ്റ് പോലീസാണ് സ്ഥിരീകരിച്ചത്. ജനുവരി 21നാണ് നാന്‍റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്. വിമാനം കാണാതായതോടെ നടത്തിയ ആദ്യ തെരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തെരച്ചില്‍ പോലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്‍റെ ആവശ്യപ്രകാരം ഫുട്ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്. […]

സല സഞ്ചരിച്ചിരുന്ന വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി അന്വേഷണ സംഘം

പാരീസ്: ഫുട്‌ബോള്‍ താരം എമിലിയാനോ സലയും പൈലറ്റും സഞ്ചരിച്ച കാണാതായ വിമാനം കണ്ടെത്തി. ഇന്നലെയായിരുന്നു വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആര്‍ഒവിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്നു അന്വേഷണ സംഘം അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ വികാരഭരിതമായാണ് സാലയുടെ പിതാവ് പ്രതികരിച്ചത്. ദു:സ്വപ്‌നമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ‘എനിക്കിത് വിശ്വസിക്കാനാവുന്നില്ല. ഇതൊരു ദു:സ്വപ്‌നമാണ്. ഞാന്‍ അവരോട് എന്നും സംസാരിക്കും. എനിക്ക് വാട്‌സ് ആപ്പില്ലാത്തതിനാല്‍ അവര്‍ക്ക് എന്നും വിളിക്കുക ചെലവേറിയ […]

സല ഇനി തിരിച്ചുവരില്ല; താരം സഞ്ചരിച്ച വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ചിരുന്ന വിമാനത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയോടെയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ജനുവരി 21-ാം തീയതിയാണ് ഇംഗ്ലീഷ് ചാനലിന് കുറുകേ സല സഞ്ചരിച്ച വിമാനം കാണാതായത്. കടലിന്‍റെ അടിത്തട്ടില്‍ നിന്നാണ് വിമാനത്തിന്‍റെ ഭാഗങ്ങള്‍ തിരച്ചില്‍ സംഘം കണ്ടെത്തിയത്. ഇതോടെ സല അപകടത്തില്‍ മരണപ്പെട്ടെന്ന് സ്ഥിരീകരണമായി. സലയുടേയും അദ്ദേഹം സഞ്ചരിച്ചിരുന്ന പൈലറ്റ്‌ ഡേവിഡ് ഇബോട്ട്‌സണിന്‍റെയും കുടുംബത്തെ ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ഫ്രെഞ്ച് ടീമായ നാന്‍റസില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ […]

അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

കാര്‍ഡിഫ്: കാണാതായ അര്‍ജന്‍റീന ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള യാത്രയില്‍ താരം സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായത്. എന്നാല്‍ അന്വേഷണം ഒരു തുമ്പും കിട്ടാതെ അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിയുമായുള്ള കരാര്‍ അംഗീകരിച്ച സല വെയില്‍സിലേക്ക് വരുന്ന വഴിയാണ് വിമാനം കാണാതായത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്‍റെയോ വിമാനത്തില്‍ അകപ്പെട്ടവരുടെയോ ഒരു വിവരവും കണ്ടെത്താനായില്ല. അപകട കാരണമോ വിമാനം […]