തിരുവനന്തപുരം: അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍. ജനങ്ങള്‍ ഇനി ‘112’ എന്ന നമ്പര്‍ മാത്രം അടിയന്തിര സാഹചര്യത്തില്‍ വിളിച്ചാല്‍ മതി. എല്ലാ അടിയന്തിര സേവനത്തിനും ഒരാറ്റ നമ്പര്‍ മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാക്കാന്‍ കേരളവും നടപടികള്‍ ആരംഭിച്ചു. ഇതിനു വേണ്ടി സി-ഡാക്കിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട് പദ്ധതിയിലൂടെ പോലീസ്, ഫയര്‍ഫോഴ്സ് സേവനങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ 112 ഡയല്‍ ചെയ്യുമ്പോള്‍ ലഭിക്കുക. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനു സ്റ്റേറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് സെന്‍റര്‍ ആരംഭിക്കും. പദ്ധതി അതിവേഗം […]
Tag: emergency button
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ വരുന്നു
കോട്ടയം: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്ത്രീകളുടെയും,കുട്ടികളുടെയും സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം. യാത്രക്കാര്‍ക്ക് യാത്രക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ വാഹനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വിവരം പൊലീസ് കണ്‍ട്രോള്‍റൂമിലറിയിക്കാം. ഉടന്‍ സന്ദേശം കണ്‍ട്രോള്‍റൂമിലെത്തും. ഇതുവഴി പൊലീസിന് വാഹനം പിന്തുടര്‍ന്ന് പിടികൂടാം. യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാനായി കൈയെത്തും ദൂരത്താകണം ഇത് സ്ഥാപിക്കേണ്ടതെന്നും , വാഹനത്തിന്‍റെ വലിപ്പം അനുസരിച്ച് ഒന്നോ അതിലധികമോ എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ജി.പി.എസ്. സംവിധാനത്തോടെയുള്ള […]


