ഈജിപ്തില്‍ പള്ളിയില്‍ ഭീകരാക്രമണം; 235 മരണം

കെയ്റോ:  ഈജിപ്തില്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈജിപ്തിലെ വടക്കന്‍ സിനായിലെ അല്‍ റൗഡ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്. നാല് വാഹനങ്ങളിലായി എത്തിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ശേഷമാണ് വെടിവെയ്പ്പ് നടന്നത്. പരിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരര്‍ വെടിവച്ചുവീഴ്ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടിച്ചു നിര്‍ത്തി വെടി വെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം […]