സ്ത്രീ അനുഭവിക്കുന്ന അപമാനത്തിനും സുരക്ഷിതമില്ലായ്മയ്ക്കും മാപ്പപേക്ഷ പരിഹാരമല്ല; അലന്‍സിയറിനെതിരെ ഡബ്ല്യൂ.സി.സി

കൊച്ചി: തനിക്കെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ദിവ്യാ ഗോപിനാഥിനോട് അലന്‍സിയര്‍ മാപ്പ് പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി. അലന്‍സിയറിന്‍റെ ഈ മാപ്പപേക്ഷ മുറിവുണക്കലിന്‍റെ ചെറിയൊരു ആംഗ്യ പ്രകടനമായി വിലയിരുത്തുന്നുവെന്നും അത്തരം അപമാനകരമായ പെരുമാറ്റങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ പ്രധാനമാണെന്നും ഡബ്‌ള്യൂ.സി.സി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ ചിത്രീകരണത്തിനിടെ അലന്‍സിയര്‍ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചര്‍ച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്. […]

മീ ടൂ ആരോപണം; നടന്‍ അലന്‍സിയര്‍ ദിവ്യ ഗോപിനാഥിനോട്‌ പരസ്യമായി ക്ഷമചോദിച്ചു

കൊച്ചി: തനിക്കെതിരെ മീ ടൂ ആരോപണം നടത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച്‌ നടന്‍ അലന്‍സിയര്‍. ഇംഗ്ലീഷ്‌ ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ കൊച്ചി ടൈംസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്. പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ ക്ഷമ ചോദിച്ചത്. തന്‍റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം- അലന്‍സിയര്‍ പറഞ്ഞു. ദിവ്യയോട് മാത്രമല്ല എന്‍റെ […]

ദിവ്യാ ഗോപിനാഥിന്‍റെ ആരോപണങ്ങളില്‍ സത്യമുണ്ട്; അലന്‍സിയര്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെ

മീ ടു വിവാദം രാജ്യത്തിനകത്ത് വിവിധ മേഖലകളെ പിടിച്ചു കുലുക്കുകയാണ്. മലയാള സിനിമാരംഗത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെതി രെയും വെളിപ്പെടുത്തലുകളുമായി നടിമാർ രംഗത്തെത്തുകയാണ്. നടനും ഇടതുപക്ഷ എം എൽ എ യുമായ മുകേഷിനെതിരെ ചലച്ചിത്ര സാങ്കേതിക പ്രവർത്തക ടെസ് ജോസഫ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വഭാവനടനുള്ള സംസ്ഥാന അവാർഡ് നേടിയ അalencieലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതിനു വിശദീകരണവുമായാണ് നടൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.നടി ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് ആണ് അലൻസിർ പറയുന്നത്.എന്നാൽ […]