കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്‌ഐ ഉള്‍പ്പെടെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായെന്നും സര്‍ക്കാര്‍ അറിയിച്ചു.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഈ മാസം 22ലേക്ക് മാറ്റി. വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖിലയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സര്‍ക്കാറിനോടും സിബിഐയോടും കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നാലാം […]
Tag: custody death
വരാപ്പുഴ കസ്റ്റഡി മരണം; എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയിലേക്ക്
വാരാപ്പുഴ: വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ നാലാം പ്രതി എസ്‌ഐ ദീപക് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ദീപക്കിന്‍റെ ജാമ്യാപേക്ഷ കീഴ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഇന്ന് കോടതി പരിഗണിക്കും. ദീപകിന്‍റെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്.ഐ ദീപക് കോടതിയെ അറിയിച്ചിരുന്നു. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും […]
വരാപ്പുഴ കസ്റ്റഡി മരണം; സി.ഐയ്ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി ഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, കൊലക്കുറ്റത്തിലെ പങ്കാളിത്തം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘവും വ്യക്തമാക്കി. സി.ഐയുടെ ജാമ്യാപേക്ഷയെ പ്രോസിക്യുഷന്‍ എതിര്‍ത്തിരുന്നു. തെളിവു നശിപ്പിച്ചു, തെറ്റായ വിവരം നല്‍കി കോടതിയെ തെറ്റിദ്ധരിച്ചു, അന്യായ തടങ്കല്‍ എന്നീ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മരിച്ച ശ്രീജിത്തിനെ സി.ഐ ചോദ്യം ചെയ്തിരുന്നില്ല എന്ന് കണ്ടെത്തിയ അന്വേഷണം കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അതേസമയം, […]



