തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഇനിമുതല്‍ ഒരേ നിറത്തിലിറങ്ങും. സ്വകാര്യ ബസുടമകളുടേയും കൂടി ആവശ്യപ്രകാരമാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കാനുള്ള സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നടപടി ക്രമങ്ങള്‍ ഇന്ന് മുതല്‍ തുടങ്ങും. പുതിയ തീരുമാനമനുസരിച്ച് സിറ്റി ബസുകള്‍ക്ക് ഇളം പച്ചയും, ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം നീലയും, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണുമാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും. നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് പലയിടത്തും പലതാണ് […]

