കാക്കനാട്: നാളുകള്‍ പലതു കഴിഞ്ഞിട്ടും ജില്ലാ ആസ്ഥാനത്തേക്കുള്ള സിവില്‍ ലൈന്‍ റോഡിനു ഒരു മാറ്റവും ഇല്ല. ഭരണാധികാരികള്‍ മാറി മാറി വന്നിട്ടും പാലാരിവട്ടം ബൈപ്പാസ് ജങ്ഷന്‍ മുതല്‍ കാക്കനാട് വരെയുള്ള റോഡ് വളരെ പരിതാപകരമായ സ്ഥിതിയില്‍ തന്നെയാണ്. പുറം ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ നിത്യേനെയെത്തുന്ന പ്രദേശമാണ് കാക്കനാട്. സിവില്‍ സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക്ക്,സെസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിത്യേന ആശ്രയിക്കുന്നത് ഈ റോഡാണ്. ഒട്ടേറെ പ്രമുഖര്‍ സഞ്ചരിക്കുന്ന റോഡായിരുന്നിട്ടും അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ആരും ശ്രദ്ധിക്കാത്ത അവസ്ഥയാണ്. എവിടെ നോക്കിയാലും […]