കൊച്ചി: സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കാനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. സിനിമാ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് നിര്‍ദേശമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇന്നു മുതല്‍ സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കാനായിരുന്നു തീരുമാനം. ഇതു സ്റ്റേ ചെയ്ത ഹൈക്കോടതി നിലവിലെ സ്ഥിതി തുടരാനും ഉത്തരവിട്ടു. അധിക നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെ അന്നുതന്നെ, […]
Tag: cinema ticket tax
സിനിമ ടിക്കറ്റിന് വിനോദ നികുതി കുറയ്ക്കില്ല; പുതുക്കിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സിനിമ ടിക്കറ്റിന് ബജറ്റില്‍ പ്രഖ്യാപിച്ച 10 ശതമാനം വിനോദ നികുതി കുറയ്ക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിനോദ നികുതി അടക്കമുളള എല്ലാ നിരക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി ധനബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, നവകേരള നിര്‍മാണത്തിനായി പ്രഖ്യാപിച്ച പ്രളയ സെസ് ഏപ്രില്‍ ഒന്നിന് നടപ്പാക്കില്ല. പകരം പ്രളയ സെസ് പ്രത്യേകം വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ സംസ്ഥാനത്ത് നടപ്പാക്കുകയുളളൂ. ഇതോടെ, പൊതു തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി പ്രളയ […]


