ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിംഗ് പൗഡറിട്ട്,​ ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ അന്വേഷണം

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ബ്ലീച്ചിംഗ് പൗഡറിട്ട് ഗുരുതി തയ്യാറാക്കിയ സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. ദേവീക്ഷേത്രത്തിലെ കീഴ്‌ക്കാവില്‍ ഭഗവതിക്ക്‌ പ്രധാന വഴിപാടായാണ് ചുണ്ണാമ്പിനു പകരം ബ്ലീച്ചിംഗ് പൗഡറിട്ട് 12 പാത്രം ഗുരുതി തയ്യാറാക്കിയത്. മേല്‍ശാന്തിക്ക് സംശയം തോന്നിയതിനാല്‍ ഗുരുതി ഭഗവതിക്ക്‌ തര്‍പ്പണം ചെയ്തില്ല. ഞായറാഴ്ചയാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ കീഴ്‌ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയും ഈ ദിവസം അമ്പലത്തില്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്‍റെ സഹായികളാണ് ഉണ്ടായിരുന്നത്. സഹായികളായ രണ്ട് ജീവനക്കാരെ ജോലിയില്‍നിന്ന്‌ ദേവസ്വം അധികൃതര്‍ […]