ദണ്ഡേവാഡ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ദൂരദര്‍ശന്‍ വാര്‍ത്താസംഘത്തിന്‍റെ കാമറാമാനും രണ്ട് പൊലീസുകാരുമാണ് മരിച്ചത്. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി ദന്തേവാഡ ജില്ലയിലെ ആരന്‍പൂരില്‍ എത്തിയപ്പോഴായിരുന്നു മാദ്ധ്യമ സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ രണ്ടു ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 12 നും 20 നുമായാണ് തിരഞ്ഞെടുപ്പ് നടക്കുക.
Tag: Chhattisgarh
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 7 നക്‌സലുകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ചത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് നക്‌സലുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ബിജാപൂര്‍, ദണ്ഡേവാഡ ജില്ലകളുടെ അതിര്‍ത്തിപ്രദേശത്തുള്ള ടിമിനാര്‍ ഗ്രാമത്തിന് സമീപമുള്ള വനത്തില്‍ വെച്ച് ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായാണ് നക്‌സലുകളെ നേരിട്ടതെന്ന് ഡിഐജി സുന്ദര്‍രാജ് പറഞ്ഞു. ദണ്ഡേവാഡിയിലും ബിജാപൂരും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. വനം സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. നക്‌സലുകളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് അത്യാധുനിക […]
ക്രൂരത അവസാനിക്കുന്നില്ല; യു.പിയിലും ഛത്തീസ്ഗഡിലും 2 കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി
ന്യുഡല്‍ഹി: രാജ്യത്തെ ലജ്ജിപ്പിക്കുന്ന ബാലപീഡനങ്ങള്‍ക്ക് അറുതിയില്ല. രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് ബാലികമാര്‍ കൂടി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഇറ്റയിലും ബുധനാഴ്ച ഛത്തീസ്ഗഡിലെ കബീര്‍ധമിലുമാണ് ക്രൂരതകള്‍ അരങ്ങേറിയത്. ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ 9 വയസ്സുകാരിെയയാണ് ബലാല്‍സംഗം ചെയ്തുകൊന്നത്. മൂന്ന് ദിവസം മുന്‍പ് വിവാഹ സല്‍ക്കാരത്തിനിടെ ഏഴുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന എത്തയില്‍ തന്നെയാണ് വീണ്ടും പൈശാചികമായ കൊല അരങ്ങേറിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ 25കാരനായ പിന്‍റു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. […]
ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം;9 ജവാന്മാര്‍ കൊല്ലപ്പെട്ടു
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 9 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് 212 ബ്റ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. സുക്മ ജില്ലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. കിസ്താരം പ്രദേശത്തെ വനപ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തവേ സൈനിക വാഹനം തകര്‍ക്കുകയായിരുന്നു. കുഴിബോംബുകളില്‍ നിന്നും സുരക്ഷ നല്‍കുന്ന വാഹനത്തിലായിരുന്നു സൈനികരുടെ യാത്ര. വാര്‍ത്താ എജന്‍സിയായ പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലില്‍ സുക്മയിലെ ബുര്‍കാപാല്‍ പ്രദേശത്ത് ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ […]
പീഡനത്തിനിരയായ പെണ്‍കുട്ടിയോട് സമൂഹം ചെയ്തത് കൊടും ക്രൂരത
ഛത്തീസ്ഗഡ്: പീഡനത്തിനിരയായ 12 വയസ്സുകാരിയെ ശുദ്ധീകരണത്തിനു വേണ്ടി തല മൊട്ടയടിച്ചു. ഛത്തീസ്ഗഢിലെ കവാര്‍ദ ജില്ലയിലെ ഒരു ഗ്രാമത്തിലെ ആളുകളാണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരത പെണ്‍കുട്ടിയോട് കാണിച്ചത്. കഴിഞ്ഞ മാസം 21 ന് പെണ്‍കുട്ടിയും അമ്മയും കേന്ദ്ര പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടിന് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ പങ്കെടുക്കയായിരുന്നു. ഇവിടെ വച്ച് അര്‍ജ്ജുന്‍ യാദവ് എന്ന യുവാവ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം ഗ്രാമീണര്‍ നാട്ടുകൂട്ടം വിളിച്ചു. അവിടെ വച്ച് അര്‍ജ്ജുന്‍ യാദവിനെ നാട്ടുകൂട്ടം കുറ്റക്കാരനായി […]





