ബിടൗണിലെ ഖാന്‍ ത്രയങ്ങള്‍ ഒരുമിക്കുന്നു, മറ്റൊരു ഖാന് വേണ്ടി

മുംബൈ: ബോളിവുഡിന്‍റെ അഭിനയ പ്രതിഭ ഇര്‍ഫാന്‍ ഖാന്‍റെ പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി ഒരു അത്ഭുതമാണ് സംഭവിച്ചത്. പരസ്പര വൈരം മറന്ന് ബോളിവുഡ് രാജാക്കന്മാരായ ഖാന്‍ ത്രയമാണ് ഇര്‍ഫാനായി ഒരുമിച്ചെത്തിയത്. ബിടൗണിലെ പ്രിയ താരങ്ങളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരാണ് ഒന്നിച്ച്‌ ഒരു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡില്‍ ഖാന്‍മാര്‍ ശ്രദ്ധേയമാകുന്നത് ഇവരുടെ അഭിനയം കൊണ്ടുമാത്രമല്ല, പരസ്പരം നിലനില്‍ക്കുന്ന കടുത്ത മത്സരം കൊണ്ടുകൂടിയാണ്. എന്നാല്‍ സല്ലുവിനെയും കിംഗ് ഖാനെയും ചിലപ്പോഴെങ്കിലും ചിലവേദികളില്‍ ഒന്നിച്ചു കാണാറുണ്ട്. ആമിര്‍ മാത്രമാണ് […]