ബിനോയിയുടെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചിട്ടില്ല; വ്യാജവാര്‍ത്തയ്ക്കെതിരെ ആഞ്ഞടിച്ച് ബിനീഷ് കോടിയേരി

കൊച്ചി: തന്‍റെ പാസ്പോര്‍ട്ട് ദുബായ് പൊലീസ് തടഞ്ഞുവെച്ചിട്ടില്ലെന്ന് ബിനോയ് കോടിയേരി. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും യാത്രാവിലക്കിനെതിരെ മേല്‍ക്കൊടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബിനോയ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. 36 ലക്ഷം ദിര്‍ഹം കെട്ടിവെക്കാനോ അതിന് തുല്യമായ ബാങ്ക് ഗ്യാരന്റി നല്‍കാനോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്‍ക്കോടതി നിര്‍ദേശിക്കുന്ന പ്രകാരം ചെയ്യും. 60,000 ദിര്‍ഹം പിഴയടച്ച നേരത്തെയുള്ള കേസിലാണ് ഇപ്പോള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് യാത്രാവിലക്ക്. അതിനെതിരെ അപ്പീല്‍ പോവുക എന്നതാണ് നടപടി ക്രമം. ബിനോയ് പറഞ്ഞു. […]