യുവ ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു

കൊ​ച്ചി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ കോ​ള​ജി​ലെ നൃ​ത്ത ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​യും യുവഗാ​യി​ക​യു​മാ​യ മ​ഞ്ജു​ഷ മോ​ഹ​ന്‍​ദാ​സ് (27) അ​ന്ത​രി​ച്ചു. ഒ​രാ​ഴ്ച മുന്‍പുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചികി​ത്സ​യി​ലാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​ര്‍ വ​ള​യം​ചി​റ​ങ്ങ​ര സ്വ​ദേ​ശി​നി​യാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി എം​സി റോ​ഡി​ല്‍ കാ​ല​ടി താ​ന്നി​പ്പു​ഴ​യി​ല്‍ വ​ച്ച്‌ മ​ഞ്ജു​ഷ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂട്ടര്‍ മി​നിലോ​റിയില്‍ ഇടിച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​ക്ക് ഗുരുതര​മാ​യി പ​രി​ക്കേ​റ്റ മ​ഞ്ജു​ഷ​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചിരിക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​ഞ്ജ​ന​യെ​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. 2009 ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത […]

മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു

തിരുവനന്തപുരം: കവടിയാര്‍ അമ്ബലമുക്ക് റോഡില്‍ വീണ്ടും മത്സരയോട്ടത്തിനിടെ അപകടം. മത്സരയോട്ടം നടത്തിയ ബൈക്കിടിച്ച്‌ മൂന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരുക്കറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് നര്‍മദ ജംഗ്ഷനില്‍ വച്ച്‌ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവിനും പരുക്കേറ്റു.  ഇയാള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

തളിപ്പറമ്പില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ ലോറി തലയില്‍ കയറി മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാത ഏഴാംമൈലില്‍ വാഹനാപകടം. ഏഴാം മൈല്‍ പെട്രോള്‍ പമ്പിന് സമീപത്ത് വച്ച്‌ സ്ക്കൂട്ടര്‍ യാത്രക്കാരനായ യുവാവ് ലോറി തലയില്‍ കയറി ദാരുണമായി മരണപ്പെട്ടു. തളിപ്പറmp പൊയില്‍ സ്വദേശി ഉമ്മര്‍കുട്ടിയാണ് മരണപെട്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടര്‍ പിറകില്‍ വരികയായിരുന്ന ലോറി തട്ടിയിടുകയും റോഡിലേക്ക് വീണ സ്കൂട്ടര്‍ യാത്രികന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലീസും തളിപ്പറമ്പ് എസ് ഐ കെ.ദിനേശന്‍റെ നേതൃത്വത്തിലുള്ള […]

ബൈക്ക് റേസിംഗ് ഗെയിമില്‍ പങ്കെടുത്ത യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്: ബ്ലൂവെയ്ല്‍ ഗെയിമിന് സമാനമായ ബൈക്ക് റേസിംഗ് ഗെയിമില്‍ പങ്കെടുത്ത യുവാവ് വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട്  ഒറ്റപ്പാലം സ്വദേശിയായ  മിഥുന്‍ ആണ് മരിച്ചത്. മൃതദേഹം ഇന്ന് ബെംഗളൂരുവില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. 24 മണിക്കൂര്‍ കൊണ്ട് 1620 കിലോമീറ്റര്‍ ബൈക്കോടിക്കുക എന്ന ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെയാണ്   മിഥുന്‍ വാഹനാപകടത്തില്‍പ്പെട്ട് മരിച്ചത്. മരണപ്പെട്ടുന്നതിന് മിനിറ്റുകള്‍ മുന്‍പ് സേലത്ത് നിന്നും മിഥുന്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് ചിത്രദുര്‍ഗ്ഗയില്‍ വച്ച്‌ വാഹനാപകടത്തില്‍ പരിക്കേറ്റ് മിഥുന്‍ മരിച്ചെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. ലോറിയില്‍ ബൈക്കിടിച്ചായിരുന്നു […]

മാമുക്കോയയുടെ ജീപ്പ് നിയന്ത്രണം വിട്ട് അപകടം, 2 പേരുടെ നില ഗുരുതരം

കോഴിക്കോട്: നടന്‍ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു രണ്ട് പേരുടെ നില ഗുരുതരം. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാമുക്കോയക്കും നിസാര പരുക്കേറ്റിട്ടുണ്ട്. തൊണ്ടയാട് സൈബര്‍ പാര്‍ക്കിന് എതിര്‍വശത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജിപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയലിലേയ്ക്കിറങ്ങിയ ശേഷമാണ് ജീപ്പ് നിന്നത്. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. നടനും സുഹൃത്തുക്കളും മദ്യലഹരിയില്‍ ആയിരുന്നെന്ന് ആരോപണമുണ്ട്. അദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. വാഹനമോടിച്ച റഷീദിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വൈദ്യ പരിശോധനയില്‍ ഇയാള്‍ […]

പത്തനംതിട്ടയില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്. തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. റാന്നി തിയ്യാടിക്കലില്‍ വെച്ച്  ബൈക്കുകളും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.