‘പത്മപ്രിയയൊക്കെ ഈ വിഷയത്തെകുറിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി’: ബാബു രാജ്

കൊച്ചി: അമ്മയ്‌ക്കെതിരെ ഡബ്ല്യുസിസി ആരോപണം ഉന്നയിച്ചപ്പോള്‍ നടിമാര്‍ക്കെതിരെ രംഗത്ത് വന്ന താരമാണ് ബാബു രാജ്. ഇപ്പോള്‍ ഈ വിഷയത്തില്‍ വ്യക്തമായ ഒരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. അമ്മ സംഘടനയെക്കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെക്കുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് ബാബുരാജ് വെളിപ്പെടുത്തി. ‘ഡബ്ല്യു സിസി അംഗങ്ങള്‍ അമ്മയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്. പാര്‍വതി, പത്മപ്രിയ, രമ്യനമ്പീശന്‍ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ […]

നാലഞ്ച് തിയേറ്ററുള്ള ആ സുഹൃത്ത് പോലും എന്‍റെ പടത്തിനൊരു തിയേറ്റര്‍ തന്നില്ല: ബാബുരാജ്

ബാബുരാജ് തന്‍റെ കരിയറിലെ തന്നെ വ്യത്യസ്തമായ നായക വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു കൂദാശ. നവാഗതനായ ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില്‍ ശ്രദ്ധ നേടിയില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഡിവിഡി റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. നിരവധി പേര്‍ കൂദാശയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കൂദാശയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് തന്‍റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് ബാബു രാജ്. ബാബുരാജിന്‍റെ വാക്കുകള്‍: ‘ഇരുപത്തിയഞ്ച് വര്‍ഷത്തെ കരിയറില്‍ എനിക്ക് […]

ജഗദീഷിന്‍റെയും ബാബുരാജിന്‍റെയും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത് ; സിദ്ദിഖിനെ പരസ്യമായി വിമര്‍ശിച്ച് താരങ്ങള്‍

കൊച്ചി: ദിലീപിനെ പിന്തുണച്ച സിദ്ധിഖിനെ എതിര്‍ത്ത് കൊണ്ട് ജഗദീഷും ബാബുരാജും രംഗത്ത്.  ഇവരുടെ ഓഡിയോ സന്ദേശം ഒരു മാധ്യമം പുറത്തുവിട്ടു. ദിലീപിനെ സംഘടനയുടെ പേരില്‍ പിന്തുണച്ചാല്‍ അതിനെതിരേ പരസ്യമായി രംഗത്തുവരുമെന്ന് ബാബുരാജും  മോഹന്‍ലാലിന്‍റെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷും മുന്നറിയിപ്പ് നല്‍കുന്നു. ബാബുരാജിന്‍റെ വാക്കുകള്‍ ഇന്നലെ നടത്തിയ സിദ്ധിക്ക് വാര്‍ത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് നമുക്ക് മനസിലായില്ല . ഇടവേള ബാബു ഒരു മെസേജ് മാത്രമാണ് അയച്ചത് . ഇതാണ് അമ്മയുടെ സ്റ്റാന്‍ഡ് . […]